Posts

Showing posts from December, 2017

New Year special

ഞാൻ 2017 നിങ്ങളിൽ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണർത്തി ഒരു വർഷം മുമ്പാണ് ഞാൻ കയറി വന്നത്. അന്ന്, അത്യാഹ്ലാദത്തോടെ, ആവേശത്തോടെ നിങ്ങളെന്നെ വരവേറ്റു. പടക്കം പൊട്ടിച്ചും മധുരം കൈമാറിയും, സാമൂഹ്യ മാധ്യമങ്ങളിൽ GIF കളും വർണ്ണ പൊലിമയുള്ള Image കളും നിറച്ച് നിങ്ങൾ സന്തോഷം പങ്കു വെച്ചു. നിങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും, ദുരന്തങ്ങൾക്കും എന്തിനേറെ അക്രമങ്ങൾക്കു പോലും ഞാൻ മൂക സാക്ഷിയായി. ഇന്ന് ഞാൻ വിട പറയുകയാണ്. വീണ്ടുമൊരു പുതുവർഷത്തെ വരവേൽക്കാനുള്ള ഓട്ടത്തിനിടയിൽ എന്നെ നിങ്ങൾ അറിയുന്നുണ്ടോ? ഒരു നിമിഷം ആരെങ്കിലും യാത്ര മംഗളം നേരുന്നുണ്ടോ എന്തായാലും ഈ 2017 ന്റെ വകയായും കിടക്കട്ടെ ഒരു പുതുവത്സരാശംസ. **Happy New Year 2018**

ഓഖി

നിസ്സാരരായ നമ്മള്‍, മനുഷ്യര്‍  സ്വന്തം ആ‍ഡംബരത്തിനായ് പ്രകൃതിയെ നോവിക്കുന്ന പലതും ചെയ്തു കൊണ്ടേയിരിക്കുന്നു. ഞാന്‍ എന്ന പദത്തിനപ്പുറം നമ്മള്‍ എന്ന പദം നമ്മില്‍ നിന്നകന്നു പോയ്ക്കേണ്ടയിരിക്കുന്നു. നമ്മുടെ സ്മാര്‍ട്ട്ഫോണ്‍ തലമുറ (ന്യു ജെന്‍) കുടുംബ ബന്ധങ്ങളെപ്പോലും മനസ്സിലാക്കുന്നില്ലെങ്കിലും ജാതിമത വര്‍ണ്ണ വിവേചന പോസ്റ്റുകള്‍ ലൈക്കുകളാല്‍ നിറയ്ക്കുന്നു. ഏതത്യാപത്തും ആഘോ‍‍ഷമാക്കി, പ്രകൃതിയെ അറിയാതെ ജീവിതം നയിക്കുന്ന മനുഷ്യനെ നോക്കി പ്രക‍ൃതി മാതാവ് ഒന്ന് നെടുവീര്‍പ്പിട്ടു. അതില്‍ നാം ഞെട്ടി വിറച്ചു. ഒരു കാറ്റിനു മുന്നില്‍, ഒരു മഴയ്ക്ക് മുന്നില്‍ നാം നിസ്സാരന്മാരാണെന്ന പോസ്ററുകള്‍ നിറഞ്ഞു. പലരും ഒരു നിമിഷമൊന്ന് ചിന്തിച്ചു മനുഷ്യനെയും പ്രകൃതിയെയും പറ്റി. പക്ഷേ അപ്പോഴേക്കും പുതിയ പോസ്റ്റുകള്‍ ഫോണില്‍ വന്ന് നിറഞ്ഞു.....

വായന

Image
ബാല്യകാലം - മാക്സിം ഗോര്‍ക്കി ഒരു റഷ്യന്‍ ബാലന്റെ ജീവിതഗതികളിലൂടെ ആ നാടിനെയും അവിടുത്തെ രീതികളെയും പരിചയപ്പെടുത്തുന്ന കൃതി. വോള്‍ഗ നദിയും റൂബിളും കോപ്പെക്കുമൊക്കെ അറിയാതെ മനസ്സില്‍ പതിപ്പിക്കാന്‍ ഇത്തരം കഥകള്‍ക്കു കഴിവുണ്ട്.