ഓഖി

നിസ്സാരരായ നമ്മള്‍, മനുഷ്യര്‍  സ്വന്തം ആ‍ഡംബരത്തിനായ് പ്രകൃതിയെ നോവിക്കുന്ന പലതും ചെയ്തു കൊണ്ടേയിരിക്കുന്നു. ഞാന്‍ എന്ന പദത്തിനപ്പുറം നമ്മള്‍ എന്ന പദം നമ്മില്‍ നിന്നകന്നു പോയ്ക്കേണ്ടയിരിക്കുന്നു. നമ്മുടെ സ്മാര്‍ട്ട്ഫോണ്‍ തലമുറ (ന്യു ജെന്‍) കുടുംബ ബന്ധങ്ങളെപ്പോലും മനസ്സിലാക്കുന്നില്ലെങ്കിലും ജാതിമത വര്‍ണ്ണ വിവേചന പോസ്റ്റുകള്‍ ലൈക്കുകളാല്‍ നിറയ്ക്കുന്നു. ഏതത്യാപത്തും ആഘോ‍‍ഷമാക്കി, പ്രകൃതിയെ അറിയാതെ ജീവിതം നയിക്കുന്ന മനുഷ്യനെ നോക്കി പ്രക‍ൃതി മാതാവ് ഒന്ന് നെടുവീര്‍പ്പിട്ടു. അതില്‍ നാം ഞെട്ടി വിറച്ചു. ഒരു കാറ്റിനു മുന്നില്‍, ഒരു മഴയ്ക്ക് മുന്നില്‍ നാം നിസ്സാരന്മാരാണെന്ന പോസ്ററുകള്‍ നിറഞ്ഞു. പലരും ഒരു നിമിഷമൊന്ന് ചിന്തിച്ചു മനുഷ്യനെയും പ്രകൃതിയെയും പറ്റി. പക്ഷേ അപ്പോഴേക്കും പുതിയ പോസ്റ്റുകള്‍ ഫോണില്‍ വന്ന് നിറഞ്ഞു.....

Comments

Popular posts from this blog

കദനം വിതയ്ക്കുന്ന കനൽ വഴികൾ

കനൽ വീഥികൾ